പെരിയാറില്‍ മരിച്ച വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്​മോര്‍ട്ടം റിപ്പോർട്ട്

ക​രു​മാ​ല്ലൂ​ർ: യു.​സി കോ​ള​ജി​ന് സ​മീ​പം വെ​ളി​യ​ത്തു​നാ​ട്ടി​ല്‍ പെ​രി​യാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍ഥി​നി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന പോ​സ്റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഡി​സം​ബ​ര്‍ 23നാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പെ​രി​യാ​റി​ല്‍നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. 22ന് ​സ്‌​കൂ​ളി​ല്‍നി​ന്ന്​ മ​ട​ങ്ങി​യെ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ടി​ക്ക​ക്ക​ട​വ് പാ​ല​ത്തി​നു​സ​മീ​പം പു​ഴ​യി​ല്‍നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ശ​ദ ഫോ​റ​ന്‍സി​ക്​ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍കു​ട്ടി ഒ​ന്നി​ല​ധി​കം ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സി​നാ​യി​ട്ടി​ല്ല.

പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന സു​ഹൃ​ത്തി​നെ​യും ചി​ല സ​ഹ​പാ​ഠി​ക​ളെ​യും മ​റ്റും ചോ​ദ്യം ചെ​യ്തു. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പെ​ണ്‍കു​ട്ടി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Post-mortem report states that student who died in Periyar was a victim of torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.