കിഴക്കമ്പലം: സൗത്ത് വാഴക്കുളം പോസ്റ്റോഫിസ് ജങ്ഷനിലെ വീട്ടിൽനിന്ന് എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ അജ്മലിനെയാണ് (23) തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ വീട്ടിൽനിന്ന് 26 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. മണ്ണൂപറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലമിനെ (23) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് എം.ഡി.എം.എ എത്തിച്ച് നൽകിയത് അജ്മലാണ്.
അന്തർസംസ്ഥാനങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. യുവാക്കെളയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് ഇവർ രാസലഹരി കൊണ്ടുവരുന്നത്.
ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ പി.എം. റാസിഖ്, കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ സി.എം. ഇബ്രാഹിം കുട്ടി, എസ്.സി.പി.ഒമാരായ പി.എസ്. സുനിൽ കുമാർ, കെ.കെ. ഷിബു, സി.പി.ഒ അരുൺ കെ. കരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പെരുമ്പാവൂർ: അനധികൃതമായി മദ്യ വിൽപന നടത്തിയയാൾ പിടിയിലായി. വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടം മനയത്തുകുളങ്ങര വീട്ടിൽ ഹരിഹരനാണ് (48) എക്സൈസിന്റെ പിടിയിലായത്.
12 ലിറ്റർ വിദേശമദ്യവും 800 രൂപ വിൽപന പണവും ഇയാളിൽനിന്നും പിടിച്ചെടുത്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.