മ​ഞ്ച​നാ​ട് കു​ഴി​യ​ടി പാ​ട​ശേ​ഖ​രം

മഞ്ചനാട് മലമ്പാമ്പ് ഭീതിയിൽ

പട്ടിമറ്റം: മഴുവന്നൂർ പഞ്ചായത്ത് നെല്ലാട് മഞ്ചനാട് ഗ്രാമവാസികൾ മലമ്പാമ്പ് ഭീതിയിൽ. ഒരു വർഷമായി മഞ്ചനാട് തോട്ടിലും കുഴിയടി പാശേഖരത്തിലുമാണ് മലമ്പാമ്പിനെ നിരന്തരമായി കണ്ടുവരുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് എഴോടെ മാത്തൻപടവിൽ റോഡിൽ കുഴിയടി പാടത്തുനിന്ന് എടപ്പാറയിലെ വാഴത്തോട്ടത്തിലേക്ക് കയറി പാമ്പ് കാറിന്‍റെ മുന്നിൽപെട്ടു. ഏകദേശം മൂന്ന് മീറ്റർ നീളമുള്ള പാമ്പ് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈസമയം ബസിറങ്ങി വന്ന സ്ത്രീകളും കുട്ടികളും ഇതിന്‍റെ മുന്നിൽപെട്ടു.

നിരവധി വീടുകളുള്ള മേഖലയിൽ ധാരാളം പേർ ബസിറങ്ങി കാൽനടയായി പോകുന്ന ഇടമാണ് ഈ വഴി. കൃഷിയില്ലാത്ത കുഴിയടി പാടശേഖരത്തിൽ ധാരാളം ക്ഷീരകർഷകർ പുല്ലുമുറിക്കുകയും കാലികളെ മേയ്ക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, നിരന്തരം പാമ്പുകളെ കണ്ടുതുടങ്ങിയതിനെ തുടർന്ന് ഇത് നിലക്കുകയും പാടശേഖരത്തിന് ചുറ്റിലും കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയിരിക്കുകയുമാണ്. പാടശേഖരത്തിന് ചുറ്റിലും ആട്, കോഴി വളർത്തുന്നവർ മലമ്പാമ്പുകളുടെ ശല്യത്തെ തുടർന്ന് ഇത് നിർത്തിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Number of snake increase in Manchanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.