സ്വാതന്ത്ര്യദിനം

കോതമംഗലം: സ്വാതന്ത്ര്യദിനത്തില്‍ കെ.എം.വൈ.എഫ് അയ്യൂട്ടിപ്പടി യൂനിറ്റ് ഓഫിസില്‍ പ്രസിഡന്‍റ്​ അൻസാർ കാരിമറ്റം ദേശീയ പതാക ഉയര്‍ത്തി. താലൂക്ക് പ്രസിഡന്‍റ്​ ഡോ. ഷമീർ ബാഖവി സലീം കാശിഫി എന്നിവർ സംസാരിച്ചു. കാട്ടാംകുഴി ജാമിഅ അസ്ഹരിയ്യ അറബിക് കോളജിൽ ചേർന്ന സ്വാതന്ത്ര്യദിന സന്ദേശ സദസ്സിൽ അൻസാർ കാരിമറ്റം അധ്യക്ഷത വഹിച്ചു. ഡി.കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. മൂസ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിലെ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള സൈനുൽ ഉലമ എജുക്കേഷനൽ എക്സലൻസി അവാർഡ് ഡി.കെ.ജെ.യു ജില്ല പ്രസിഡന്‍റ്​ എം.ബി. അബ്ദുൽ ഖാദർ മൗലവി വിതരണം ചെയ്തു. ഉന്നത വിജയികൾക്ക് കെ.എം.വൈ.എഫ് യൂനിറ്റ് കൺവീനർ മുഹമ്മദ് സജീവ് ബാഖവി പ്രശംസാഫലകം വിതരണം ചെയ്തു. അസ്ഹരിയ്യ പ്രിൻസിപ്പൽ പള്ളിക്കര അബൂബക്കർ മൗലവി ആമുഖ പ്രഭാഷണം നടത്തി. ഹിഫ്ള് പൂർത്തിയായ വിദ്യാർഥികൾക്കുള്ള പ്രശംസാഫലകം താലൂക്ക് പ്രസിഡൻറ് ഡോ. ഷമീർ ബാഖവി വിതരണം ചെയ്തു. കെ.എം.വൈ.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ്​ അലി ബാഖവി, കെ.പി. ഷാഹുൽ ഹമീദ് ബാഖവി, ശിഹാബ് കാപ്പുചാലിൽ, സലാം മൗലവി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.