ആദരിച്ചു

കോതമംഗലം: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷികാഘോഷ ഭാഗമായി രാജ്യത്തി‍ൻെറ സുരക്ഷ മേഖലയിലും നിയമപാലന മേഖലയിലും പ്രവർത്തിക്കുന്ന കോതമംഗലം സെന്‍റ്​ അഗസ്റ്റിൻസ് സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ, കോതമംഗലം സി.ഐ അനീഷ് ജോയി, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ . അനുമോദന ചടങ്ങ് ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ സോണി മാത്യു അധ്യക്ഷത വഹിച്ചു. അഡീഷനൽ എസ്.പി കെ.എം. ജിജിമോൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ജോസ് വർഗീസ്, മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ എൻ.പി. ശശി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, അധ്യാപക പ്രതിനിധി ലിജി ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.