കനാലിലേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ കനാലിൽ വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാർ കനാലിൽ വീണു. കാർ ഓടിച്ച പിതാവിനും മകനും പരിക്കേറ്റു. ഞായറാഴ്ച രാത്രി 7.30ഓടെ മൂവാറ്റുപുഴ രണ്ടാർകരയിലാണ് സംഭവം.
വീടിന്‍റെ കാർപോർച്ചിൽനിന്ന് റോഡിലേക്ക് ഇറക്കുന്നതിനിടെയാണ് കാർ 20 അടി താഴ്ചയുള്ള കനാലിൽ പതിച്ചത്. രണ്ടാർ തെക്കേതോട്ടിൽ മുഹമ്മദ് നൂഹ് (38), മകൻ നിഹാദ് (10) എന്നിവർക്കാണ് പരിക്കേറ്റത്.
ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. നിഹാദിനെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.