Posted On
date_range Updated On
date_range ശബരിമല തീർഥാടകരുടെ ട്രാവലറും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ - പെരുമ്പാവൂർ റോഡിലെ പള്ളിച്ചിറക്ക് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ച ട്രാവലറും പെരുമ്പാവൂരിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലർ റോഡിൽ മറിഞ്ഞു. നിയന്ത്രണംവിട്ട കാർ റോഡരികിലെ ഓടയിൽ വീണു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തീർഥാടകർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.