വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ അ​സം സ്വ​ദേ​ശി​യെ അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി അസം സ്വദേശി

മൂ​വാ​റ്റു​പു​ഴ: ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി‍യു​മാ​യി 11 കെ.​വി ലൈ​നി​ന്‍റെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. അ​സം സ്വ​ദേ​ശി അ​ജി​ബു​ൽ​റ​ഹ്മാ​നെ​യാ​ണ്​ (30) അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. എം.​സി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ആ​ളെ അ​നു​ന​യി​പ്പി​ച്ചു താ​ഴെ​യി​റ​ക്കി പൊ​ലീ​സി​ന് കൈ​മാ​റി.

അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​സി. ബി​ജു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി.​ബി. യാ​ക്കൂ​ബ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ സി​ദ്ദീ​ഖ് ഇ​സ്മാ​യി​ൽ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ കെ.​എം. ഇ​ബ്രാ​ഹിം, ജെ. ​വി​മ​ൽ, ഷ​മീ​ർ​ഖാ​ൻ, നി​ബി​ൻ ബോ​സ്, മു​ഹ​മ്മ​ദ്‌ റി​യാ​സ്, അ​യൂ​ബ്, ലി​ബി​ൻ ജ​യിം​സ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - A native of Assam threatened to commit suicide by climbing the post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.