പള്ളുരുത്തി: പലിശക്ക് പണം നൽകിയ ശേഷം വീട്ടമ്മയെ ശല്യപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പി. ഗംഗാധരൻ റോഡിൽ അജീഷ് കുമാറാണ് (45) പിടിയിലായത്. ബ്ലേഡ് പലിശക്ക് പണം കൊടുക്കുന്ന ഇയാൾ വീട്ടമ്മക്ക് 5000 രൂപ കടം നൽകിയിരുന്നു.
നിത്യവും 200 രൂപ തിരിച്ചടവിലേക്ക് നൽകിയിരുന്നു. പലിശ മുടക്കം വരുത്തുന്ന ഘട്ടം മുതലെടുത്ത് ഇയാൾ വീട്ടമ്മയെ മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രലോഭനങ്ങളുമായി വീട്ടമ്മയെ പലതവണ സമീപിച്ചെങ്കിലും വഴങ്ങാതിരുന്ന യുവതിയെ പിന്തുടർന്ന് ഇവരുടെ ബന്ധുവിന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് പീഡനം നടത്തുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തനിക്ക് വഴങ്ങിയില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് തന്റെ ചെറിയ കുട്ടിയെയും ഭർത്താവിനെയും വകവരുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ പറയുന്നു. ഇതിന് തെളിവായ ഫോൺ സന്ദേശം യുവതി പൊലീസിന് നൽകിയിട്ടുണ്ട്.
മാനസികമായി തകർന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഉടൻ പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടറായിരുന്ന നിസാറിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.