ഗൗരിയമ്മ, എസ്.എൻ.വി സദനം വർക്കിങ്​ വിമൻസ് ഹോസ്​റ്റൽ

കൊച്ചിയുടെ സ്വന്തം ഗൗരിയമ്മ; എസ്.എൻ.വി സദനമെന്ന പാഠശാല

കൊ​ച്ചി: കെ.​ആ​ർ. ഗൗ​രി​യ​മ്മ ജ​നി​ച്ച​ത് ആ​ല​പ്പു​ഴ​യി​ലാ​ണെ​ങ്കി​ലും അ​വ​രു​ടെ സാ​മൂ​ഹി​ക-​രാ​ഷ്്ട്രീ​യ വീ​ക്ഷ​ണ​ത്തിെൻറ പാ​ഠ​ശാ​ല കൊ​ച്ചി​യാ​യി​രു​ന്നു. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് മു​ത​ൽ ബി.​എ വ​രെ​യു​ള്ള അ​ഞ്ചു​വ​ർ​ഷം സാ​മൂ​ഹി​ക​മാ​യ അ​സ​മ​ത്വ​ത്തെ​ക്കു​റി​ച്ച് തി​രി​ച്ച​റി​വു​ണ്ടാ​യ കാ​ല​മാ​ണ്. ഇ​ക്കാ​ല​ത്ത് ഗൗ​രി​യ​മ്മ​യു​ടെ ജീ​വി​തം ചി​റ്റൂ​ർ റോ​ഡി​ലെ കൃ​ഷ്ണ​നാ​യ​ർ സ്​​റ്റു​ഡി​യോ​യു​ടെ എ​തി​ർ​വ​ശം എ​സ്.​എ​ൻ.​വി സ​ദ​ന​ത്തി​ലാ​യി​രു​ന്നു.

അ​ക്കാ​ല​ത്ത് തി​രു​വി​താം​കൂ​റി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ കോ​ള​ജ് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തി​നാ​ലാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ൽ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന് എ​ത്തി​യ​ത്. സ​ദ​നം ഒ​ഴി​കെ മ​റ്റ് ഹോ​സ്​​റ്റു​ക​ളി​ൽ ജാ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. സ​വ​ർ​ണ​രൊ​ഴി​കെ എ​ല്ലാം ജാ​തി​യി​ലെ​യും പെ​ൺ​കു​ട്ടി​ക​ൾ സ​ദ​ന​ത്തി​ലെ​ത്തി. പു​ല​യ സ​മു​ദാ​യ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ളും സ​ദ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സാ​മു​ദാ​യി​ക വേ​ർ​തി​രി​വോ വി​ദ്വേ​ഷ​മോ ഇ​ല്ലാ​ത്ത ഹോ​സ്​​റ്റ​ലാ​യി​രു​ന്നു സ​ദ​നം. അ​വി​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​തു​വി​ജ്​​ഞാ​നം വ​ള​ർ​ത്താ​ൻ ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഇ​ത​്​ വി​വി​ധ ചി​ന്ത​ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് അ​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി. തൊ​ട്ടു​കൂ​ടാ​യ്മ​യും ജാ​തി വി​വേ​ച​ന​വും രോ​ഗ​ങ്ങ​ളാ​ണെ​ന്ന്​ പ്ര​സം​ഗി​ച്ച കെ.​പി. ക​റു​പ്പ​ൻ മാ​സ്​​റ്റ​റു​ടെ​യും എം.​സി. ജോ​സ​ഫിെൻറ​യും ആ​ശ​യ​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് സ​ദ​ന​ത്തി​ലെ​ത്തി​യ​ത്. അ​വ​ർ സാ​മൂ​ഹി​ക വ്യ​വ​സ്ഥ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ശ​യ​മാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്.

അ​ക്കാ​ല​ത്ത് തൃ​പ്പൂ​ണി​ത്തു​റ, കോ​ട്ട​യ്ക്ക​കം റോ​ഡു​ക​ൾ തു​ട​ങ്ങി​യ പ​ല​യി​ട​ത്തും കീ​ഴ്ജാ​തി​ക്കാ​ർ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.

അ​തി​നെ​തി​രാ​യ സ​ഹോ​ദ​ര​പ്ര​സ്ഥാ​ന​ത്തിെൻറ ആ​ശ​ങ്ങ​ളാ​ണ് സ​ദ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ച​ർ​ച്ച​ചെ​യ്ത​ത്. കോ​ള​ജി​ൽ ച​രി​ത്ര​മാ​യി​രു​ന്നു പ്ര​ധാ​ന വി​ഷ​യം. ഗൗ​രി​യ​മ്മ ഇ​ന്ത്യ ച​രി​ത്ര​വും പ്രാ​ചീ​ന ച​രി​ത്ര​വും പ​ഠി​ച്ചു.

അ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​നേ​ത​ര പ​രി​പാ​ടി മൂ​ട്ട്് ക്ല​ബ് ആ​യി​രു​ന്നു. മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ്ര​ധാ​ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വാ​ദ​പ്ര​തി​വാ​ദം ന​ട​ത്തി. ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​നും ഈ ​ക്ല​ബി​ൽ ഒ​രി​ക്ക​ലെ​ത്തി പ്ര​സം​ഗി​ച്ചു.

ഇ​ക്കാ​ല​ത്ത് സ​ദ​ന​ത്തി​ൽ മോ​ഷ​ണ​ത്തി​നെ​ത്തി​യ ക​ള്ള​നെ വി​ര​ട്ടി​യോ​ടി​ക്കാ​നും ഗൗ​രി​യ​മ്മ​ക്ക്​ ക​ഴി​ഞ്ഞു. ഇ​രു​ണ്ട വെ​ളി​ച്ച​ത്തി​ൽ ക​ള്ള​നോ​ട് 'ആ​രാ​ടാ'​യെ​ന്ന് ഉ​റ​ക്കെ ചോ​ദി​ച്ച​തോ​ടെ അ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സം​ഭ​വം എ​ല്ലാ​വ​രും അ​റി​ഞ്ഞു. അ​തോ​ടെ അ​ടു​ത്ത തി​യ്യ ഹോ​സ്​​റ്റ​ലി​ലെ കു​ട്ടി​ക​ൾ സം​ഘ​മാ​യി വ​ന്ന് ഗൗ​രി​യ​മ്മ​യെ അ​നു​മോ​ദി​ച്ചു.

ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന് പ​ഠി​ക്കു​മ്പോ​ൾ ഗൗ​രി​യ​മ്മ ഇം​ഗ്ലീ​ഷി​ന് മോ​ശ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ്​ ര​ണ്ടാം​വ​ർ​ഷം ട്യൂ​ഷ​ന്​ പോ​യി. പ്ര​ഫ. അ​ഗ​സ്​​റ്റി​െൻറ പു​ല്ലേ​പ്പ​ടി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്ന ട്യൂ​ഷ​ൻ. മ​ന്ത്രി​യാ​യ​പ്പോ​ൾ സ​ദ​ന​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ​നി​ന്ന് 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തു. പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ഗൗ​രി​യ​മ്മ​യാ​ണ്. 

ഗൗരിയമ്മയെ സ്വാധീനിച്ച സോവ്യറ്റ് യൂനിയൻ

കൊച്ചി: കേരള രാഷ്​ട്രീയ ചരിത്രത്തിൽ ഒരു അത്ഭുതമാണ് കെ.ആർ. ഗൗരിയമ്മ. മാർക്സിെൻറ മഹാബോധനങ്ങളല്ല, സോവ്യറ്റ് യൂനിയനെക്കുറിച്ചുള്ള ചില അറിവുകളാണ് ഗൗരിയമ്മയെ ആദ്യം സ്വാധീനിച്ചത്.

സെൻറ് തെരേസാസിൽ ബി.എക്ക് പഠിക്കുമ്പോൾ സോവ്യറ്റ് യൂനിയനെയും അവിടുത്തെ ഭരണസമ്പ്രദായത്തെയും സ്​റ്റാലിനെയും കുറിച്ച് ക്ലാസിൽ സംസാരിച്ചത് ധനതത്ത്വശാസ്​ത്രം പഠിപ്പിച്ച ഇന്ദിര ടീച്ചറാണ്. സ്​റ്റാലിെൻറ കുടുംബത്തെ സംബന്ധിച്ചും ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് പാഠ്യവിഷയത്തിലേക്ക് കടന്നപ്പോൾ ഗൗരിയമ്മ സോവ്യറ്റ് യൂനിയനെ സംബന്ധിച്ച് കുറച്ചുകൂടി അറിയണമെന്ന്​ ആവശ്യപ്പെട്ടു. എന്നാൽ, സമയമില്ലാത്തിനാൽ ടീച്ചർ മറ്റ്​ വിഷയത്തിലേക്ക് കടന്നു.

അടുത്തദിവസം ഈ വിവരം മദർ സുപ്പീരിയറി​െൻറ ചെവിയിലെത്തി. വിദ്യാർഥി വലിയ അച്ചടക്കരാഹിത്യം നടത്തിയതായാണ് അറിഞ്ഞത്. അവർ ഗൗരിയമ്മക്ക് മെമ്മോ നൽകി. മദറിെൻറ മുന്നിൽ ഹാജരായി. ഗൗരിയമ്മ ചെയ്ത പാപം തീരാൻ അവർ തലയിൽ കൈവെച്ച് പ്രാർഥന നടത്തി. ഒടുവിൽ മനഃസ്​താപമുണ്ടാക്കാനായി വായിക്കാൻ ഒരു പുസ്​തകവും നൽകി. അതിൽ സോവ്യറ്റ് യൂനിയിൽ നടക്കുന്ന കൊല, മർദനം, ക്രൂരത, ദൈവനിന്ദ എന്നിവയെക്കുറിച്ചൊക്കെ ഉണ്ടായിരുന്നു. ചെകുത്താെൻറ ജന്മമെടുത്ത സ്​റ്റാലിൻ എന്നാണ് പുസ്​തകം വിശദീകരിച്ചത്.

സോവ്യറ്റ് വിപ്ലവത്തിൽ ആകൃഷ്​ടനായി അമേരിക്കക്കാരൻ അവിടെയെത്തി സ്ഥലങ്ങൾ സന്ദർശിച്ച് തയാറാക്കിയ വിവരണമായിരുന്നു പുസ്​തകത്തിെൻറ ഉള്ളടക്കം. കുറച്ചുദിവസം കഴിഞ്ഞ് അത് വായിച്ചോയെന്ന് അറിയാൻ മദർ സുപ്പീരിയർ ചോദിച്ചു. സംഭവങ്ങളുടെ ഒരു വശംമാത്രമാണ് ഗ്രന്ഥകാരൻ വിവരിക്കുന്നതെന്നും മറുവശം കൂടി അറിഞ്ഞാലേ ശരിയായ അഭിപ്രായം പറയാൻ കഴിയൂവെന്നും ഗൗരിയമ്മ മറുപടി നൽകി.

അക്കാലത്ത് ഗൗരിയമ്മ കമ്യൂണിസ്​റ്റ്​ പ്രത്യയശാസ്​ത്രവുമായി ബന്ധപ്പെട്ട പുസ്​തകങ്ങളൊന്നും വായിച്ചിരുന്നില്ല. സോവ്യറ്റ് യൂനിയനെക്കുറിച്ച് വായിച്ചിരുന്നില്ല. കമ്യൂണിസം എന്നത് കേട്ടറിഞ്ഞത് മാത്രം. സമത്വത്തിെൻറ പ്രചാരകനാണ് ലെനിനെന്നറിയാം. അതിനാൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ശ്രീനാരായണഗുരു, കുമാരനാശാൻ, ടി.കെ. മാധവൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ലെനിെൻറ പടവും വീട്ടിൽ ചുവരിൽ തൂക്കി.

ഇതേകാലത്ത് മലയാളം ലിറ്റററി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നടന്ന വാദപ്രതിവാദങ്ങളിലെല്ലാം ഗൗരിയമ്മ സജീവമായി പങ്കെടുത്തു. കുമാരനാശാ​െൻറ കവിതകളിലെ ആശയഭംഗിയാണ് അക്കാലത്ത് ഗൗരിയമ്മയെ സ്വാധീനിച്ചത്. മനുഷ്യനെ വിപ്ലവകരമാംവിധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ലോകവീക്ഷണമാണ് ആ കവിതയിലുള്ളതെന്ന് അവർ വിശ്വസിച്ചു. ഒരർഥത്തിൽ സാമൂഹിക നീതിയിൽ അടിയുറച്ച ധാർമിക സോഷ്യലിസത്തിെൻറ വക്താവായിരുന്നു ഗൗരിയമ്മ. ത​െൻറ ചരിത്ര ജന്മത്തെ സാമൂഹിക മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്കായി അവർ നീക്കിവെച്ചു. ചരിത്രത്തിലെപ്പോഴും കീഴാളപക്ഷത്ത് നിലയുറപ്പിക്കാനും അവർക്ക് കഴിഞ്ഞു.

Tags:    
News Summary - Kochi's own Gouriamma; School called SNV House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.