ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി
പ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്യാൻ തയാറാക്കിയിരിക്കുന്ന മൺപാത്രങ്ങൾ
ആലുവ: എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമന്‍ നാരായണന് മിഷന് ആരംഭിച്ച ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി 14ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് കുടിവെള്ളം പകര്ന്നുവക്കാനുള്ള മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതിപ്രകാരം കഴിഞ്ഞ വര്‍ഷം വരെ രണ്ടു ലക്ഷം മണ്‍പാത്രങ്ങള്‍ കേരളത്തിലും പുറത്തുമായി വിതരണം ചെയ്തു. പതിവുപോലെ കേരളത്തിലെ എല്ലാ ജില്ലകളിലും വിതരണം ചെയ്യാന്‍ മണ്‍പാത്രങ്ങളുമായി പോകുന്ന വാഹന
മഹാപരിക്രമണം എട്ടിന് രാവിലെ പത്തു മണിക്ക് ആരംഭിക്കും. മുപ്പത്തടം മുതുകാട് ക്ഷേത്ര മൈതാനിയിലാണ് പരിക്രമണത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കര്‍മ്മവും നടക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എം.പി അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. ജനപ്രതിനിധികൾ ചേര്‍ന്ന് പരിക്രമണത്തിന് പുറപ്പെടുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. പത്തു ദിവസംകൊണ്ട് 14 ജില്ലകളിലും വിതരണം പൂര്‍ത്തിയാക്കുമെന്ന് ശ്രീമന്‍ നാരായണന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.