മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

മട്ടാഞ്ചേരി: മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി ബന്ധുക്കളായ രണ്ട് യുവാക്കൾ ഫോർട്ട്കൊച്ചി പൊലീസി​െൻറ പിടിയിലായി. കോതമംഗലം പനീപ്ര കോട്ടപ്പടിയിൽ കുറ്റിച്ചിറ വീട്ടിൽ മുഹമ്മദ് നിസാം (26), ബന്ധു ഫർസിൻ കരീം (26) എന്നിവരെയാണ് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ പി.കെ ദാസ്, എസ്.ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

ഫോർട്ട്കൊച്ചി ഞാലിപ്പറമ്പിൽ ആഡംബര വാഹനത്തിൽ വരികയായിരുന്ന പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്ക് മരുന്ന് കണ്ടെത്തുന്നത്. 1.85 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്ന് പൊലീസ് പ്രതികളിൽനിന്ന് കണ്ടെടുത്തു. ഫോർട്ട്കൊച്ചിയിൽ ചില ഹോംസ്​റ്റേകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനവും ഉപയോഗവും നടന്ന് വരുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് ഇൻസ്പെക്ടർ പി.കെ. ദാസ്പറഞ്ഞു.

അഡീഷനൽ എസ്.ഐ മുകേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനീഷ്,ജുബീഷ്,എഡ്വിൻ റോസ്, റെജിമോൻ,ലിജോ ആൻറണി,അനീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Youths arrested with deadly drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.