കുട്ടമശ്ശേരിയിൽ കാനയിൽ ശൗചാലയ മാലിന്യം
തള്ളിയിരിക്കുന്നു
Posted On
date_range Updated On
date_range പെരിയാറിലേക്കുള്ള കാനയിൽ ശൗചാലയ മാലിന്യം തള്ളി
ആലുവ: പെരിയാറിലേക്കുള്ള കാനയിൽ കക്കൂസ് മാലിന്യം തള്ളി. കുട്ടമശ്ശേരി ചാലക്കൽ ഭാഗങ്ങളിൽനിന്ന് മഴ വെള്ളം ഒഴുകിയെത്തുന്ന കാനയിലാണ് ശൗചാലയ മാലിന്യം തള്ളിയത്. ഈ കാനയിൽനിന്ന് എത്തുന്ന വെള്ളം നേരെ ചെന്നെത്തുന്നത് പെരിയാറിലേക്കാണ്. ഇവിടെ ഇതിന് മുമ്പും ശൗചാലയ മാലിന്യം തള്ളിയിട്ടുണ്ട്. നിരവധി പേർ സഞ്ചരിക്കുന്ന ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ പ്രിസം ക്ലിനിക്കിന് മുന്നിലെ തോട്ടിലാണ് ശൗചാലയ മാലിന്യം വൻ തോതിൽ തള്ളിയിരിക്കുന്നത്. അസഹ്യദുർഗന്ധംമൂലം മൂക്ക് പൊത്തിപ്പോകേണ്ട ഗതികേടിലാണ് നാട്ടുകാരും യാത്രക്കാരും. തൊട്ടരികിലെ പ്രിസം മെഡിക്കൽസിൽ വരുന്ന രോഗികളും ജീവനക്കാരും ബുദ്ധിമുട്ടുന്നു. മാലിന്യം തള്ളിയവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.