പ്യാ​രി ജ​ങ്​​ഷ​ന്​ സ​മീ​പം ഓ​ട​ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന​പ്പോ​ൾ

സ്ലാബിന്​ ബലമില്ല; യാത്രക്കാർ ജാഗ്രതൈ

മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി പ്യാ​രി ജ​ങ്​​ഷ​ന് സ​മീ​പം ന​ട പാ​ത​യി​ൽ ഓ​ട​ക്ക് മു​ക​ളി​ൽ പാ​കി​യ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന്​ യു​വ​തി കാ​ന​യി​ൽ വീ​ണു. നാ​ട്ടു​കാ​രാ​ണ് യു​വ​തി​യെ ആ​ഴ​മേ​റി​യ കാ​ന​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​റി​യ പ​രി​ക്കേ​റ്റ സം​ഭ​വി​ച്ച യു​വ​തി പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​തെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി പോ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന മേ​ഖ​ല​യി​ലെ സ്ലാ​ബു​ക​ളു​ടെ ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മ വ​ലി​യ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു മാ​സം മു​മ്പ്​ തോ​പ്പും​പ​ടി​യി​ൽ ഒ​രു യു​വാ​വ് സ്ലാ​ബ് ത​ക​ർ​ന്ന് ഓ​ട​യി​ൽ വീ​ണി​രു​ന്നു.

Tags:    
News Summary - The slab has no strength; Passengers beware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.