ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ തറമൂട്ടില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഒമ്പതുപേര്‍ക്കു കടിയേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾക്കും സമീപത്തെ മരണവീട്ടിലെത്തിയവര്ക്കുമാണ് കടിയേറ്റത്. ഒമ്പതുപേരില്‍ മൂന്നുപേരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സക്കുശേഷം വീടുകളിലേക്കു മടങ്ങി. ശനിയാഴ്ച 11 ഓടെയായിരുന്നു നായുടെ ആക്രമണമുണ്ടായത്. നായെ പിടിക്കാനാകാത്തതില്‍ പ്രദേശം ഭീതിയിലാണ്.
തൊഴിലുറപ്പ് തൊഴിലാളികളായ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് രെജിഭവനില് വിജയമ്മ (76), നികര്‍ത്തില്‍ അംബിക ശിവരാമന്(72), കൂട്ടുങ്കല്‍ സുരളി (45), വെള്ളച്ചനാട് അജിത (48), നികര്‍ത്തില്‍ ഷൈലജ (52), സമീപത്തെ മരണ വീട്ടിലെത്തിയ കടക്കരപ്പളളി സ്വദേശി ഗിരീഷ്, എറണാകുളം സ്വദേശികളായ മൂന്നുപേർ എന്നിവര്‍ക്കാണ് കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.