വൈറ്റില ജങ്ഷൻ നവീകരണത്തിന് ഉമ തോമസ് എം.എൽ.എ തുടക്കം കുറിച്ചപ്പോൽ
കാക്കനാട്: വൈറ്റില ജങ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി കേരള റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 1.5 കോടി രൂപയുടെ നിർമാണ പ്രവർത്തനത്തിന് തുടക്കം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ മുൻ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് കത്ത് നൽകിയിരുന്നു. തുടർന്ന് മുൻ മന്ത്രിയും ഹൈബി ഈഡൻ എം.പിയും വൈറ്റില ജങ്ഷൻ സന്ദർശിക്കുകയും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നിർദ്ദേശിച്ച പുതിയ സ്കെച്ച് അംഗീകരിക്കുകയും കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും പണം അനുവദിക്കുകയും ചെയ്തിരുന്നു.
നിർമ്മാണ പ്രവർത്തികൾ തുടങ്ങുവാൻ കാലതാമസം നേരിട്ടുവെങ്കിലും കരാറുകാരൻ നിർമ്മാണം ആരംഭിച്ചതിലുള്ള സന്തോഷം ഉമ തോമസ് എം.എൽ.എ പറഞ്ഞു. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകി. നിർമാണ പ്രവർത്തനം ആരംഭിച്ചപ്പോൾ ഉമ തോമസ് എം.എൽ.എ, കൊ മേയർ അഡ്വ. വി.കെ. മിനിമോൾ, കൗൺസിലർമാരായ എം.എക്സ്. സെബാസ്റ്റ്യൻ, വി.പി. ചന്ദ്രൻ, സേവ്യർ.പി ആന്റണി, അനു കെ.തങ്കച്ചൻ, ആന്റണി പൈനുതറ, ജിസൻ ജോർജ്, ഇടപ്പള്ളി ട്രാഫിക് പൊലിസ് കമ്മീഷണർ ഷെരീഫ്, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.