കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​ൽ ​പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യി​ലെ യാ​ത്ര ആ​സ്വ​ദി​ക്കു​ന്നു

ട്രാവൽ മാർട്ട് പ്രതിനിധികൾക്ക് മികച്ച യാത്രാനുഭവം പകർന്ന് വാട്ടര്‍ മെട്രോ

കൊച്ചി: ബോള്‍ഗാട്ടി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍നിന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) വേദിയായ വെല്ലിങ്ടണ്‍ ഐലന്റിലേക്ക് പ്രതിനിധികള്‍ക്ക് യാത്രാസൗകര്യം ഒരുക്കി കൊച്ചി വാട്ടര്‍ മെട്രോ. അതുവഴി ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമുള്ള കെ.ടി.എം ബയേഴ്‌സിന് കൊച്ചിയിലെ ജലപാതകള്‍ പരിചയപ്പെടാനും ആസ്വദിക്കാനും അവസരം കൈവന്നു.

കൊച്ചിയുടെ വിനോദസഞ്ചാര-ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി വാട്ടര്‍ മെട്രോയെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ആസൂത്രണ ഘട്ടത്തില്‍തന്നെ ഈ ആശയം പരിഗണിച്ചിരുന്നതായി കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ബോള്‍ഗാട്ടി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍നിന്ന് റോഡ് മാര്‍ഗം വെല്ലിങ്ടണ്‍ ഐലന്റിലെ വേദിയിലെത്താന്‍ ഏറെ സമയമെടുക്കും.

വാട്ടര്‍ മെട്രോ വഴി അര മണിക്കൂറിനുള്ളില്‍ എത്താനായി. കൊച്ചിയുടെ കായല്‍ഭംഗി ആസ്വദിക്കാനുള്ള അവസരവും പങ്കെടുത്തവർക്ക് ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കളക്ടറുടെ ഇടപെടലിലൂടെയാണ് ന്യായമായ നിരക്കില്‍ സേവനം ക്രമീകരിക്കാനായത്. സംരംഭത്തിന് പിന്തുണ നല്‍കിയ വാട്ടര്‍ മെട്രോ അധികൃതര്‍ക്കും ജില്ല കലക്ടര്‍ക്കും കെ.ടി.എം പ്രസിഡന്റ് നന്ദി അറിയിച്ചു.

ബയേഴ്‌സില്‍ നിന്ന് മികച്ച പ്രതികരണമാണ് ജലയാത്ര അനുഭവത്തിന് ലഭിച്ചത്. വെനീസിലേതുപോലെ പൊതുഗതാഗതത്തിന്റെ പ്രധാന മാര്‍ഗമായി കൊച്ചിയില്‍ കൂടുതല്‍ വാട്ടര്‍ മെട്രോ സര്‍വിസുകള്‍ ആവശ്യമാണെന്ന് ജോസ് പ്രദീപ് അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Water Metro Impresses Travel Mart Delegates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.