നിർമാണം നടക്കുന്ന പെരുമറ്റം പാലം
മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ പെരുമറ്റം പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് പാലം വീതികൂട്ടി നിർമിക്കുന്നത്.
എട്ട് പതിറ്റാണ്ടു മുമ്പ് നിർമിച്ച പാലത്തിന് എട്ട് മീറ്റർ വീതി മാത്രമാണുണ്ടായിരുന്നത്. റോഡ് വികസിച്ചെങ്കിലും പാലത്തിന്‍റിന്‍റെവീതി കൂട്ടാത്തത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇതേ തുടർന്ന് ഡീൻ കുര്യാക്കോസ് എം.പി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ച് അലൈൻമെന്റിൽ മാറ്റംവരുത്തി പാലത്തിന്റെ വീതി അഞ്ച് മീറ്റർ കൂടി വർധിപ്പിച്ച് 13 മീറ്റർ ആക്കി ഉയർത്തി. ഇതിന്‍റെ നവീകരണമാണ് നടക്കുന്നത്. പാലത്തിന്‍റെ വീതി വർധിക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകും. മൂന്ന് സ്പാനുകലുകളിലായി 75 മീറ്റർ നീളം ആണ് പാലത്തിനുള്ളത്.
പാലം നിർമാണവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലം സന്ദർശിച്ചു. പാലത്തിന്‍റെ വീതി കൂട്ടുന്നതിന് മുമ്പ് പ്രദേശവാസികൾ കാൽനടയായി ഉപയോഗിച്ചിരുന്ന അണ്ടർ ബൈപാസ് ഉണ്ടായിരുന്നു. എന്നാൽ പാലത്തിന്‍റെ വീതി കൂട്ടിയതോടെ ഈ അണ്ടർ ബൈപാസ് നഷ്ടമാകുമോ എന്ന ആശങ്ക ഉയർന്നെങ്കിലും ഇത് നിലനിർത്തുമെന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.