നിബാസ
ഗമംഗോ
Posted On
date_range Updated On
date_range കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
കൊച്ചി: 8.38 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ ഗജപടി ഗോവിന്ദപൂർ നിബാസ ഗമംഗോയെ (21) ആണ് കടവന്ത്രയിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. നഗരത്തിൽ ക്രിസ്മസ് -പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് മയക്കമരുന്ന് വില്പന നടക്കാൻ സാധ്യതയുള്ളതിനാൽ നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം കടവന്ത്ര കർഷക റോഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.