നൗഫീഖ്
Posted On
date_range Updated On
date_range വധശ്രമക്കേസ് പ്രതി അറസ്റ്റിൽ
കൊച്ചി: പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുംവിധം ബൈക്ക് റേസ് ചെയ്തത് ചോദ്യം ചെയ്തവരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ചില്ലാമഠം നൗഫീഖിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കലൂർ ദേശാഭിമാനി ജങ്ഷനിലെ മാവിൻചുവട് ഫൈവ് സ്റ്റാർ തട്ടുകടയുടെ സമീപത്ത് സ്ഥിരമായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അമിതവേഗത്തിലും ശബ്ദത്തിലും ബൈക്ക് റേസ് ചെയ്തത് തട്ടുകടയുടെ സമീപത്തുണ്ടായിരുന്നവർ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇയാളുടെ ആക്രമണം. ചോദ്യം ചെയ്തതിലെ വിരോധത്തിൽ പ്രതി കൈയിലിരുന്ന കത്തികൊണ്ട് വീശുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.