പാത്രത്തിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷിച്ചു

കാക്കനാട്: പായസപ്പാത്രത്തിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷിച്ചു. ഇൻഫോപാർക്കിന് സമീപത്തെ നിലംപതിഞ്ഞിമുകൾ എട്ടേക്കർ പാടത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. പാടത്ത് കിടന്ന ചെറിയ ടിന്നിൽ ഉടുമ്പ് തലയിടുകയായിരുന്നു. തല കുടുങ്ങിയതോടെ മരണവെപ്രാളത്തിലായ ഉടുമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാടത്തെ ചളിക്കുഴിയിൽ വീണു.

ചളിയിൽ പുതഞ്ഞതോടെ സംഭവം കണ്ട നാട്ടുകാരാണ് പൊതുപ്രവർത്തകൻ ആംബ്രോസ് തുതിയൂരിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്ത് എത്തിയ ആംബ്രോസും സുഹൃത്തും കാമറാമാനുമായ റിച്ചാർഡും ചളിയിൽ ഇറങ്ങിയാണ് രക്ഷപ്പെടുത്തിയത്. വാലിൽ പിടിച്ച് ഉയർത്തിയശേഷം തലയിൽനിന്ന് പാത്രം നീക്കം ചെയ്യാനായിരുന്നു ശ്രമം എന്നാൽ, ഉടുമ്പ് കുതറുകയും വാൽ വീശി അടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഇത് അസാധ്യമായി. പിന്നീട് വാലിലും തലയിലുമായി പിടിച്ച് വെച്ച ശേഷമാണ് പാത്രം നീക്കി സ്വതന്ത്രമാക്കിയത്.

ചളി കഴുകി വൃത്തിയാക്കിയശേഷം ചാക്കിലാക്കി ഇൻഫോപാർക്ക് പൊലീസിൽ എത്തിച്ചെങ്കിലും വനം വകുപ്പിനെ അറിയിക്കാനായിരുന്നു നിർദേശം. തുടർന്ന് വനം ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാക്കനാട് ഭവൻസ് സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ തുറന്നു വിടുകയായിരുന്നു.

Tags:    
News Summary - Monitor lizard was saved from being trapped in the vessel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.