മറൈൻ എക്കോ സിറ്റിയുടെ രൂപരേഖ

മറൈൻ എക്കോ സിറ്റി പദ്ധതി യാഥാർഥ്യമാകുന്നു

കൊച്ചി: സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഭൂമിയിൽ വിഭാവനം ചെയ്ത മറൈൻ എക്കോ സിറ്റി പദ്ധതി യാഥാർഥ്യമാകുന്നു. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകിട്ട് നാലിന് എറണാകുളം ബോൾഗാട്ടി പാലസ് കെ.ടി.ഡി.സി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

17.9 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ 3509 കോടി നിർമാണ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 3.16 ഏക്കറിൽ 28 നിലകളിലുള്ള വാണിജ്യ ഭവന സമുച്ചയവും ഏഴ് നിലകളുള്ള പാക്കിങ് സമുച്ചയവും രണ്ടാം ഘട്ടത്തിൽ 2.6 ഏക്കറിൽ 2000 പേരെ ഉൾക്കൊള്ളുന്ന കൺവെൻഷൻ സെന്ററും ഫൈവ് സ്റ്റാർ ഹോട്ടൽ സമുച്ചയവും മൂന്നാംഘട്ടത്തിൽ 12.14 ഏക്കറിൽ 30 നിലകളിൽ ആറ് റെസിഡൻഷ്യൽ ടവറുകളുമാണ് നിർമിക്കുക. 27 സെന്റ് സ്ഥലം ജലസംരക്ഷണത്തിനായും 65 സെന്റ് ജലാശയത്തിനും മാറ്റിവെക്കും.

ഇപ്പോൾ നിർമാണം ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ 28 നിലകളുള്ള സമുച്ചയത്തിന്റെ ലോവർ- അപ്പർ ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ് സൗകര്യവും ഒന്ന്, മൂന്ന് നിലകൾ വാണിജ്യ ആവശ്യങ്ങൾക്കും നാല്, അഞ്ച് നിലകൾ ഓഫീസ് ആവശ്യങ്ങൾക്കും ആറാം നിലയിൽ ക്ലബ് ഹൗസും ഏഴ്, 26 നിലകളിൽ 160 റെസിഡൻഷ്യൽ ഫ്ലാറ്റുകളും പാർക്കിങ് സമുച്ചയവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

Tags:    
News Summary - Marine Eco City project becomes a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.