ജഹാംഗീർ
Posted On
date_range Updated On
date_range പെൺകുട്ടിയെ ആക്രമിച്ച അന്തർ സംസ്ഥാനക്കാരൻ പിടിയിൽ
കൊച്ചി: പെൺകുട്ടിയെ ആക്രമിച്ച അന്തർ സംസ്ഥാനക്കാരൻ പിടിയിൽ. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പി വള്ളോൻ റോഡിൽ പെൺകുട്ടിയെ അക്രമിച്ച പശ്ചിമബംഗാൾ സ്വദേശി ജഹാംഗീറാണ് പിടിയിലായത്.
പ്രതി പെൺകുട്ടിയെ കടന്നുപിടിച്ച ശേഷം കാറിൽ കയറി കടന്നുകളയുകയായിരുന്നു. എന്നാൽ, പെൺകുട്ടി അത്മധൈര്യം കൈവിടാതെ ഫോണിൽ കാറിന്റെ ദൃശ്യം പകർത്തി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
പെൺകുട്ടിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അസി. കമീഷണർ രാജ്കുമാർ അഭിനന്ദിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.