പറവൂർ: വടക്കേക്കര പഞ്ചായത്ത് ഒന്നാം വാർഡ് വടക്കേ മാല്യങ്കരയിൽ പുഴ നികത്തുന്നതായി പ്രദേശവാസികളുടെ പരാതി. മാല്യങ്കര കോളജിന് സമീപമുള്ള സി.എസ് ഐസ് പ്ലാന്റിന്റെ കിഴക്ക് വശമാണ് പുഴ കൈയേറിയത്. കൂട് മത്സ്യകൃഷി നടത്താനായി പുഴയുടെ ആഴം കൂട്ടുന്നതിന്റെ മറവിലാണ് നികത്തിയതെന്ന് നാട്ടുകാർ പഞ്ചായത്തിന് നൽകിയ പരാതിയിൽ പറയുന്നു.
ഇത്തരത്തിൽ അമ്പത് സെന്റോളം ഭാഗം നികത്തിയെടുത്തിട്ടുണ്ട്. ഐസ് പ്ലാന്റിന്റെ പടിഞ്ഞാറ് ഭാഗത്ത് ബോട്ടുകൾ കെട്ടിയിടാൻ പുഴ കൈയേറി അനധികൃത നിർമാണം നടത്തിയത് നീക്കണമെന്നും പരാതിയിൽ പറയുന്നു. അനുമതിയില്ലാതെ അനധികൃതമായി പുഴ നികത്തുന്നത് നിർത്തിെവക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്നും കൈയേറ്റം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.