ഘോഷയാത്ര മുൻ എം.എൽ.എ കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
മരട്: കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ജന്മ നാടിന്റെ ആദരവ്. നെട്ടൂർ മേൽപ്പാലം ജംങ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മുൻ എംഎൽഎ കെ. ബാബു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി. ഇ. വിജയൻ അധ്യക്ഷത വഹിച്ചു. എംഎൽഎ ദീപക് ജോയ് ഫ്ലാഗ് ഓഫ് ചെയ്തു.
കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ആർ. കെ. സുരേഷ് ബാബു, യുഡിഎഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം ചെയർമാൻ അഡ്വ. ടി. കെ. ദേവരാജൻ, മരട് നഗരസഭ മുൻ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുനില സിബി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെൻഷാദ് നടുവില വീട്, റിയാസ് കെ. മുഹമ്മദ്, ഉബൈദ്, നിസാർ, യൂസഫ് അജ്മൽ എന്നിവർ സംസാരിച്ചു. നവാസ് കടവിൽ, സിദ്ദീഖ്, അബൂബക്കർ, സുനിമാഷ്, സി. കെ. ജയരാജൻ, എ. എല്‍. അംബുജാക്ഷൻ, സ്റ്റേസ് കിണറ്റുകര, സിറാജ്, അജാസ് മാമി എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.