ചെറായി: മാലപൊട്ടിച്ചെന്ന വ്യാജ പരാതിയിൽ പൊലീസിനെ വട്ടംചുറ്റിച്ച് പെൺകുട്ടി. ചൊവ്വാഴ്ച രാവിലെ 11.30ന് ചെറായി രക്തേശ്വരി അമ്പലത്തിനു സമീപം ബൈക്കിൽ വന്ന രണ്ടുപേർ 17കാരിയുടെ അരപ്പവൻ വരുന്ന മാല പൊട്ടിെച്ചന്നായിരുന്നു പരാതി. പെൺകുട്ടി പറഞ്ഞ കാര്യങ്ങളും അടയാളവുംവെച്ച് ബൈക്ക് കണ്ടെത്താൻ സമീപത്തുള്ള അഞ്ച് പൊലീസ് സ്റ്റേഷനിലേക്കും െഫ്ലയിങ് സ്ക്വാഡ്, ഹൈവേ പട്രോളിങ് പൊലീസ്, എന്നിവർക്ക് മുനമ്പം പൊലീസ് അടിയന്തരസന്ദേശം നൽകി.
സംഭവം നടന്നതായി പറയപ്പെട്ട പ്രദേശത്തെ സി.സി ടി.വി പരിശോധിച്ചതിൽ കണ്ടെത്തിയ മൂന്ന് ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന് പെൺകുട്ടിയുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
തിരുവനന്തപുരത്തുള്ള ആൺസുഹൃത്ത് തിങ്കളാഴ്ച കാണാൻ വന്നെന്നും തിരിച്ചുപോയപ്പോൾ മാല സുഹൃത്തിന് നൽകിയതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. വീട്ടിലുള്ളവരെ പേടിച്ചാണ് ഇങ്ങനെയൊരു മാല പൊട്ടിക്കൽകഥ മെനഞ്ഞതെന്നും പെൺകുട്ടി സമ്മതിച്ചു. പൊലീസിെൻറ സമയനഷ്ടവും ബുദ്ധിമുട്ടും പറഞ്ഞ് ഉപദേശം നൽകി പെൺകുട്ടിയെ പിതാവിനൊപ്പം പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.