കീരംപാറ പഞ്ചായത്തിലെ ജനവാസമേഖലകളിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നു
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസമേഖലകളിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തി. പുന്നേക്കാട്-തട്ടേക്കാട് റോഡിനടുത്ത് കളപ്പാറ ഭാഗത്ത് ജനവാസമേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെയാണ് ഉൾക്കാട്ടിലേക്ക് തുരത്തിയത്.
തിങ്കളാഴ്ച പുലർച്ച കളപ്പറ തെക്കുമ്മേൽ നഗറിന് സമീപത്തുകണ്ട ആനക്കൂട്ടത്തെ വനപാലകരും കോതമംഗലം ആർ.ആർ.ടിയും വി.എസ്.എസ് പ്രസിഡന്റ് ഏലിയാസ് പോൾ, വാച്ചർമാർ തുടങ്ങിയവരും ചേർന്ന് ഉൾവനത്തിലേക്ക് തുരത്തുകയായിരുന്നു. നാല് ആനകളാണ് ഉണ്ടായിരുന്നത്. പടക്കം പൊട്ടിച്ച് ആനകളെ വെളുപ്പിനെ ആറ് മണിയോടെയാണ് കാടുകയറ്റിയത്. ഒരു മാസം മുമ്പും ഇവിടെ വന്ന ആനകളെ തുരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.