മാർട്ടിൻ
കൊച്ചി: സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ചേരാനല്ലൂർ ഇടയക്കുന്നം പടയാറ്റിൽ വീട്ടിൽ മാർട്ടിനെയാണ് (40) അറസ്റ്റ് ചെയ്തത്.
ചൂതപ്പറമ്പൽ വീട്ടിൽ സെബാസ്റ്റ്യനെയാണ് വടിവാൾകൊണ്ട് വെട്ടിയത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലാണ്. മാതാവിനെ മദ്യലഹരിയിൽ മർദിക്കുന്നത് തടയാൻ ശ്രമിച്ചതിെൻറ വിരോധം തീർക്കാനാണ് സെബാസ്റ്റ്യനെ ആക്രമിച്ചത്.
ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസി വിശ്വംഭരനും പരിക്കേറ്റിരുന്നു. ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.