Posted On
date_range Updated On
date_range പനി ബാധിച്ച് ചികിത്സക്ക് എത്തിയ കുട്ടിയെ പേ വിഷബാധക്ക് കുത്തിവെച്ചതായി പരാതി
അങ്കമാലി: താലൂക്കാശുപത്രിയിൽ പനി ബാധിച്ചതിനെത്തുടർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസ്സുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി.
കുട്ടിയുടെ അമ്മ സമീപത്തു നിന്ന് മാറിയ സമയത്ത് മുറിയിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയോട് സ്റ്റാഫ് നഴ്‌സ് പൂച്ച മാന്തിയതാണോ എന്ന് ചോദിക്കുകയും അതെ എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവയ്പ് നൽകിയെന്നുമാണ് ആരോപണം. പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തായത്. വീട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.