Posted On
date_range Updated On
date_range സ്കൂൾ ബാഗിൽ ഒളിച്ച് മൂർഖൻ; പരിഭ്രാന്തരായി വീട്ടുകാർ
കാക്കനാട്: കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽനിന്ന് മൂർഖൻ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. അത്താണി എളവക്കാട്ട് അബ്ദുൽ അസീസിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴേ ബാഗ് വച്ചു. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചു വാരുന്നതിനിടെ മേശക്ക് താഴേയിരുന്ന ബാഗ് എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു ഭാരം തോന്നിയത്.
തുറന്നു നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെയാണ് കണ്ടത്. അവർ ഒച്ചവച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ സ്കൂൾ ബാഗ് വീടിന് മുൻവശത്ത് ഇടുകയും ചാക്ക് ഇട്ട് മൂടുകയായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.