Posted On
date_range Updated On
date_range 4500ലധികം ബസ് സർവിസുമായി ക്ലിയർ ട്രിപ്
കൊച്ചി: ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലെ ക്ലിയർട്രിപ് കമ്പനി സംസ്ഥാനത്ത് 4500 ലധികം പുതിയ ബസ് സർവിസുകൾ പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സിയുമായും മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചാണ് യാത്രക്കാർക്ക് വിവിധ ബസ് സർവിസുകൾ വാഗ്ദാനം ചെയ്യുന്നത്.
മികച്ച യാത്ര കണക്ടിവിറ്റി ഉറപ്പാക്കുക ലക്ഷ്യത്തോടെ ഈ വർഷമാദ്യമാണ് ക്ലിയർട്രിപ് ബസ് സർവിസുകൾക്കും തുടക്കം കുറിച്ചത്. കെ.എസ്.ആർ.ടി.സിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലിയർട്രിപ് ഹെഡ് ഓഫ് സ്ട്രാറ്റജി കാർത്തിക് പ്രഭു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.