1.യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദിന് നൽകിയ സ്വീകരണം 2.എൽ.ഡി.എഫ് സ്ഥാനാർഥി സാബു ജോർജിന് ചിറ്റൂർ പള്ളിക്ക് സമീപം നൽകിയ സ്വീകരണം

വോട്ടോട്ടത്തിൽ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികൾ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എറണാകുളം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽകാണാനുള്ള ഒാട്ടത്തിൽ. ചൊവ്വാഴ്ച പകൽ കാൽനടയായി വോട്ടർമാരെ നേരിൽ കണ്ടും വൈകീട്ട് വാഹന പര്യടനം നടത്തിയുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദിന്‍റെ പ്രചാരണം. രാവിലെ കോട്ടപ്പുറം സെന്‍റ് മേരീസ് പള്ളി സന്ദർശിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചക്കിയമ്പാടി, ലക്ഷംവീട് കോളനി, ലോട്ടറി കോളനി എന്നിവിടങ്ങളിലെ വീടുകളെത്തി വോട്ട് അഭ്യർഥിച്ചു. ചേരാനല്ലൂർ പള്ളിക്കവല, വിഷ്ണുപുരം മാർക്കറ്റ് റോഡ്, താമരശ്ശേരി റോഡ് എന്നിവിടങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം പിന്തുണ തേടി.

നിഴൽ ചിത്രകാരനും കവിതാ സമാഹാര രചയിതാവുമായ നൂറുൽ അമീനെ സന്ദർശിച്ച് സ്ഥാനാർഥി ആശംസകൾ അറിയിച്ചു. അമ്പലക്കടവ് റോഡ്, രണ്ടര സെന്‍റ് കോളനി പരിസരം എന്നിവിടങ്ങളിൽനിന്ന് പേരുമാനൂർ എസ്.ഡി കോൺവെന്‍റിലെത്തിയ അദ്ദേഹം മദർ ടെർളിയെ കാണുകയും സിസ്റ്റർമാർക്കൊപ്പം പ്രാർഥനയിൽ പങ്കുചേരുകയും ചെയ്തു.

വൈകീട്ട് എം.എ. ബാങ്ക് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധ ജേക്കബ് വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. ബ്ലായിക്കടവ് സ്റ്റോപ്പ്, പൈതൃകം ഹോട്ടൽ പരിസരം, വി.വി.കെ വാലത്ത് ഭഗവതി അമ്പലം, ജയ കേരള, മതിരപ്പള്ളി, കപ്പേള വഴി നീങ്ങിയ പര്യടനത്തിന് ഉജ്ജ്വല സ്വീകരണം ലഭിച്ചു. പള്ളി കവല, വിഷ്ണുപുരം, കണ്ണംകുളം, കച്ചേരിപ്പടി, വലിയവീട് ജങ്ഷൻ, എന്നിവിടങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചു. തൈക്കാവ്, അഷ്അരിയ, തട്ടാൻപ്പടി, താമരശ്ശേരി, പാർഥസാരഥി ടെമ്പിൾ റോഡ്, പഞ്ചായത്ത് പരിസരം, കോളരിക്കൽ ജങ്ഷൻ, ചിറ്റൂർ ടെമ്പിൾ, പൂഴിത്തോട് എച്ച്.എം.സി.എ, തനിമ, സാഗരിക ക്ലബ്, ചിറ്റൂർ ചർച്ച് വഴി കടന്നുപോയ പര്യടനം രാത്രിയോടെ വില്ലേജ് ഓഫിസ് പരിസരത്ത് സമാപിച്ചു.

വടുതല പാലത്തിന് സമീപത്തുനിന്നാരംഭിച്ച എൽ.ഡി.എഫ് സ്ഥാനാർഥി സാബു ജോർജിന്‍റെ പര്യടനം എൻ.സി.പി (എസ്) ജില്ല പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ് നിർവഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം അമൽ സോഹൻ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം. അനിൽകുമാർ, സി. മണി, കെ.വി. മനോജ്, പി.ജെ. കുഞ്ഞുമോൻ, ടി.സി. സൻജിത്ത്, പി.പി. ജോർജ്, ടി.യു. രതീഷ്, പി.ജെ. ജോർജ്, ബെന്നി ഫ്രാൻസീസ്, നിഥിൻ തോമസ് എം.ആർ. ചന്ദ്രശേഖരൻ, കെ.ഡി. ലോറൻസ്, കുമ്പളം രവി, വിനോദ് ബാബു, പി.എൻ. സിനുലാൽ, രഘുനാഥ് പനവേലി, ജബ്ബാർ തച്ചയിൽ എന്നിവർ സംസാരിച്ചു.

തുടർന്ന് ചിറ്റൂർ പള്ളി, സെന്‍റ് അഗസ്റ്റിൻ കപ്പേള, ചിറ്റൂർ ക്ഷേത്രം, ഷാപ്പ് കവല, പഞ്ചായത്ത്, ജയകേരള, കപ്പേള, പള്ളിക്കവല, വിഷ്ണുപുരം, കച്ചേരിപടി, വരാപ്പുഴ ജെട്ടി, ആശുപത്രി, തൈക്കാവ്, കുന്നുംപുറം പാലം മൈതാനി, വി.എ.ഐ പടി, സൊസൈറ്റി, അമൃത ആശുപത്രി, പീലിക്കാട് രാവൂജി, എസ്.ബി.ഐ ജങ്ഷൻ, തടാകം കവല, കിഴക്കും മുറി, തട്ടാംപടി എന്നിവിടങ്ങളിൽ പ്രചരണം നടത്തി സ്റ്റെർലിങ് പ്രസ് പരിസരത്ത് പ്രചരണം സമാപിച്ചു. സമാപന യോഗം മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു.

കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന എളമക്കര, പുതുക്കലവട്ടം, പുനയ്ക്കൽ ദേശങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർഥി പി.ആർ. ശിവശങ്കരൻ പര്യടനം നടത്തിയത്. കാരാമ റോഡ്, പെരുങ്കോട്ട, സൗത്ത്‌ ഭവൻസ് റോഡ് എന്നിവിടങ്ങളിൽ ബി.ജെ.പി നേതാക്കളായ പുതുക്കലവട്ടം ബാലചന്ദ്രൻ, കെ.എസ്. രാജേഷ്, പി.കെ. ബാബു, സിമിലേഷ്, ഉണ്ണി പുതുക്കലവട്ടം എന്നിവർക്കൊപ്പമായിരുന്നു സ്ഥാനാർഥിയുടെ സന്ദർശനം.

Tags:    
News Summary - Candidates from Ernakulam constituency in election urgent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.