ബ്രഹ്മപുരം പാലം: തിങ്കളാഴ്ച മുതൽ സമരം ശക്തമാകും

കാ​ക്ക​നാ​ട്: ബ​ദ​ൽ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ ബ്ര​ഹ്മ​പു​രം പാ​ലം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​രം ശ​ക്ത​മാ​ക്കാ​ൻ യു.​ഡി.​എ​ഫ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ക​ല​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി നാ​ളു​ക​ളാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​സ​മി​തി തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ യു.​ഡി.​എ​ഫ് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച ധ​ർ​ണ ശ​ക്ത​മാ​യി തു​ട​രാ​നും ര​ണ്ടു മ​ണ്ഡ​ല​ത്തി​ലെ​യും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി.

ഡി​സം​ബ​ർ ഒ​ന്നി​ന് യു.​ഡി.​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത്, അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തു​വ​രെ, സ​മ​രം ശ​ക്ത​മാ​യ രീ​തി​യി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​നം.യോ​ഗ​ത്തി​ൽ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നും മു​ൻ എം.​എ​ൽ.​എ​യു​മാ​യ വി.​പി. സ​ജീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഉ​മ തോ​മ​സ് എം.​എ​ൽ.​എ, സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എ​സ്. അ​നി​ൽ​കു​മാ​ർ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. ജ​ലീ​ൽ, എം.​പി. യൂ​ന​സ്, കെ.​കെ, മീ​തി​യ​ൻ, പി.​എം. ക​രീം, സി.​വി. വ​ർ​ഗീ​സ്, എം.​ബി. സ​ലിം, എം.​ബി. ഓ​മ​ന​ക്കു​ട്ട​ൻ, വി.​പി. പ​ങ്ക​ജാ​ക്ഷ​ൻ, പി.​പി. അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Brahmapuram Bridge: From Monday The struggle will be strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.