ചെങ്ങമനാട്: പഞ്ചായത്ത് ആറാംവാർഡ് കോട്ടായി ജനവാസ കേന്ദ്രത്തിൽ ഒരു മുന്നറിയിപ്പുമില്ലാതെ ബിവറേജ് ഔട്ലറ്റ് ആരംഭിച്ച നടപടിക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ധർണ, ഉപവാസം, ഭീമ ഹരജി സമർപ്പണം, കുടുംബ പ്രതിഷേധ റാലി, പ്രതിഷേധ യോഗങ്ങളടക്കമുള്ള സമരപരിപാടികളാണ് ആലോചിക്കുന്നത്. കോട്ടായിയിൽനിന്ന് ഔട്ലറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അൻവർ സാദത്ത് എം.എൽ.എ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് കത്ത് നൽകിയിരുന്നു.
മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളും റെസി. അസോസിയേഷനുകളുമടക്കം പ്രതിഷേധത്തിലാണ്. സർവകക്ഷി യോഗത്തിലാണ് സമരപരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോട്ടായിയിൽനിന്ന് ഔട്ലറ്റ് മാറ്റുന്നതുവരെ പ്രക്ഷോഭം തുടരാനും തീരുമാനിച്ചു. വാർഡ് അംഗം സെബ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഇ.ഡി. ഉണ്ണികൃഷ്ണൻ, കെ.എച്ച്. കബീർ, എസ്. ഹംസ, ഒ.സി. ഉണ്ണി, സമദ് പറമ്പയം, ഖാദർ എളമന, മുജീബ് ഊലിക്കര, വി. ദേവദാസ്, സി.എ. ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.