കാലടി: മലയാറ്റൂരില്‍ വളര്‍ത്തുപന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരികരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നടുവട്ടം കൊടുങ്ങൂക്കാരന്‍ വീട്ടില്‍ ലിജി ആന്റുവിന്റെ ഫാമില്‍ രോഗം കണ്ടെത്തിയത്. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്സിനോ മറ്റു പരിരോധ മരുന്നുകളോ നിലവില്‍ ഇല്ലാത്തതിനാല്‍ ഈ വൈറസ് മൂലം പന്നികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന അവസ്ഥയാണുളളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യത കുറവാണെങ്കിലും മുന്‍കരുതൽ ആവശ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരികരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചുട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും, മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും, പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലേയും അതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോൾ പാലിച്ച് ഉന്മൂലനം ചെയ്യാനും, ജഡം മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കരിക്കാനും ഫാം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്ന് കലക്ടര്‍ അറിയിച്ചു. മഞ്ഞപ്ര, മുക്കന്നൂര്‍, തുറവൂര്‍, വേങ്ങൂര്‍, പെരൂമ്പാവൂര്‍ മുന്‍സിപ്പാലിറ്റി, കാഞ്ഞൂര്‍ കൂവപ്പടി തുടങ്ങിയ മേഖലകള്‍ നീരീക്ഷണത്തിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.