കളമശ്ശേരി: തന്നെ മതത്തിെൻറയും രാഷ്ട്രീയത്തിെൻറയും കരുവാക്കി മാറ്റരുതെന്ന് ഡോ. നജ്മ സലീം. സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. എെൻറ മെഡിക്കൽ കോളജ് ശവപ്പറമ്പാണെന്നും പറഞ്ഞിട്ടില്ല. ചിലർക്ക് തെറ്റിദ്ധാരണ ഉള്ളതായി അനുഭപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡോ. നജ്മ ഇക്കാര്യം വ്യക്തമാക്കിയത്.
ഒറ്റക്ക് നിന്നുകൊള്ളാം. അതിനുള്ള ധൈര്യം തനിക്കുണ്ട്. കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല. ജീവെൻറ കാര്യമാണല്ലോ സംസാരിക്കുന്നത്. തനിക്ക് ഭീഷണിയില്ലെന്ന് പറഞ്ഞ നജ്മ, മനുഷ്യത്വത്തിെൻറ പേരിലല്ലാതെ മറ്റ് പിന്തുണയൊന്നും വേണ്ടെന്നും പറഞ്ഞു. മെഡിക്കൽ കോളജിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.നാളിതുവരെ നല്ല പ്രവർത്തനമാണ് മെഡിക്കൽ കോളജിേൻറത്. ജനുവരി തൊട്ടാണ് ഡ്യൂട്ടിയെടുക്കാൻ തുടങ്ങിയത്. രണ്ട് രോഗികളുടെ കാര്യത്തിലാണ് വീഴ്ചയുണ്ടായതായി പറഞ്ഞത്. നിരവധി പേർ സുഖപ്പെട്ട് പോയിട്ടുള്ളതായും ഡോ. നജ്മ പറഞ്ഞു.
ഇതിെൻറ പേരിൽ മറ്റ് രോഗികളെയും ബന്ധുക്കളെയും ഭയാശങ്കയിലാക്കരുതെന്ന് അവർ അഭ്യർഥിച്ചു. പല രാഷ്ട്രീയക്കാരും മതസംഘടനക്കാരും വിളിക്കുന്നുണ്ട്. മെഡിക്കൽ കോളജിലെ നഴ്സുമാരെയോ ഡോക്ടർമാരെയോ കുറ്റപ്പെടുത്തിയിട്ടില്ല.
എല്ലാവരും മോശക്കാരാണെന്ന് പറഞ്ഞിട്ടുമില്ല. നല്ലവരായ വലിയ ഒരു പട്ടിക തന്നെയുണ്ടെന്ന് ചിലരുടെ പേരെടുത്ത് പരാമർശിച്ച് നജ്മ പറഞ്ഞു. നഴ്സുമാരും വിദ്യാർഥികളും വിളിച്ച് പിന്തുണ അറിയിച്ചതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.