മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ കിഴക്കെ കടുങ്ങല്ലൂർ ഇരുമ്പാക്കുളം
കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂരിലെ പ്രധാന ജലസ്രോതസ്സായ ഇരുമ്പാക്കുളത്തിന് ശാപമോക്ഷമില്ല. അധികാരികളുടെ അനാസ്ഥമൂലം കുളം മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിട്ട് കാലങ്ങളായി. മത്സ്യകൃഷിയുടെ ഭാഗമായി പഞ്ചായത്ത് രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച കുളത്തിൽ ഇന്ന് ഒരെണ്ണവും അവശേഷിക്കുന്നില്ല.
ഒരുകാലത്ത് കാർഷികാവശ്യത്തിനും കുടിവെള്ളത്തിനും ഇരുമ്പാക്കുളത്തെയാണ് ആശ്രയിച്ചിരുന്നത്. നിലവിലിത് മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. മാലിന്യനിക്ഷേപം മൂലം വെള്ളത്തിന് മഞ്ഞനിറമായി. പായലും പോളയും നീക്കി കുളം ശുചീകരിക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.