ചൂർണിക്കര: ഗ്രാമപഞ്ചായത്തിൽ ചില വാർഡുകളിൽ ഡെങ്കിപ്പനി വ്യാപനം കൂടുതലാണെന്ന് വിലയിരുത്തൽ. പഞ്ചായത്തിലെ മഴക്കാല രോഗ പ്രതിരോധ അവലോകന യോഗത്തിലാണ് ബന്ധപ്പെട്ടവർ വിലയിരുത്തൽ നടത്തിയത്.
മഞ്ഞപ്പിത്തവും പനിയും പല വാർഡുകളിലുമുണ്ട്. എന്നാൽ, നിയന്ത്രണ വിധേയമാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ഡെങ്കിപ്പനി വ്യാപനത്തിനെതിരെ ബോധവത്കരണവും സർവേയുമായി ആശ വർക്കർമാരും ആരോഗ്യപ്രവർത്തകരും വീടുകളിൽ ഇറങ്ങുന്നുണ്ട്.
എന്നാൽ, പല വീട്ടുകാരും സഹകരിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീഖ് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ പി.എസ്. യൂസഫ്, രാജേഷ് പുത്തനങ്ങാടി, ലീന ജയൻ, ഹെൽത്ത് ഇൻസ്പെക്ടർ അരുൺഘോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷബന, കെ. ഗീതിക, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ പി.എസ്. സൈഫുന്നീസ, സുമ എസ്. മോഹൻ, ഇ.എസ്. ഷീബ, നിഷ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.