ഹോസ്റ്റൽ മെസ്സ് ഭക്ഷണത്തിൽനിന്നും കിട്ടിയ പുഴു
Posted On
date_range Updated On
date_range ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതായി പരാതി
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഭക്ഷണത്തിൽനിന്നും പുഴുവിനെ കിട്ടിയതായി പരാതി. പുഴു, ഒച്ച് എന്നിവ ഭക്ഷണത്തിൽനിന്ന് കിട്ടാറുണ്ടെന്ന് വിദ്യാർഥിനികൾ പറയുന്നു.
പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും പരാതിയുണ്ട്. കുടിവെള്ളം ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ അധികൃതർ തയാറാവണമെന്നും എ.ഐ.എസ്.എഫ് യൂനിറ്റ് പ്രസിഡന്റ് ശ്രീഹരി. കെ. പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.