കാർഷിക മഹത്വമോതി വിവിധയിടങ്ങളിൽ കാർഷിക ദിനാചരണം മലയാറ്റൂർ: 50 വർഷമായി കൃഷി ചെയ്യുകയും മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിന്‍റെ മികച്ച കർഷക അവാർഡ് നേടുകയും ചെയ്ത കാളി ചെരിയപറമ്പലിനെ ഗവ. എൽ.പി.സ്കൂൾ മലയാറ്റൂർ പ്രധാനാധ്യാപിക പി.ഐ. സീന പൊന്നാടയും മെമന്‍റോയും നൽകി ആദരിച്ചു. എം.എസ്. ശ്രീജ, കെ.ടി. ആതിര, എസ്. സംഗീത, എൻ.കെ. ശാന്തിനി എന്നിവർ പങ്കെടുത്തു. കർഷക മോർച്ച കാലടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി വി.കെ. ഭസിത് കുമാർ, ശശി തറനിലം, ടി.കെ. രവി, കെ.എൻ. സുരേഷ്, കെ.വി. ജോസ് തുടങ്ങിയവർ പങ്കെടുത്തു. നീലീശ്വരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ കർഷകദിനം ആചരിച്ചു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകൻ രാജു തോട്ടത്തിനെ പൊന്നാടയണിയിച്ചു. കാർഷിക ഉൽപന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം നടത്തി. കൃഷിപ്പാട്ടുകൾ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജോയ് അവോക്കാരൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം മിനി സേവ്യർ, എസ്.പി. സ്മില്ലി, കെ.എസ്. സജ്ന, അഞ്ജു മോഹൻ, പ്രധാനാധ്യാപകൻ വി.സി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- 50 വർഷമായി കൃഷി ചെയ്യുകയും മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന്‍റെ മികച്ച കർഷക അവാർഡ് നേടുകയും ചെയ്ത കാളി ചെരിയപറമ്പലിനെ മലയാറ്റൂർ ഗവ. എൽ.പി സ്കൂളിന്‍റെ നേതൃത്വത്തിൽ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.