സുവര്‍ണജൂബിലി നിറവിൽ കൊച്ചി കപ്പൽശാല

കൊച്ചി: കൊച്ചി കപ്പൽശാല സുവര്‍ണ ജൂബിലിയുടെ നിറവിൽ. ഒരുവര്‍ഷം നീളുന്ന 50ാം വാർഷികാഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കമാകും.

1972ൽ കേന്ദ്ര സർക്കാറിന്‍റെ പൂർണ ഉടമസ്ഥതയിലാണ് കപ്പൽശാല പ്രവർത്തനം ആരംഭിക്കുന്നത്. 113 കോടി രൂപയായിരുന്നു മൂലധനം.

22 വർഷം പിന്നിട്ടിട്ടും നഷ്ടത്തിന്‍റെ കണക്കുകളായിരുന്നു കപ്പൽശാലക്ക് പറയാനുണ്ടായിരുന്നത്. തുടർന്ന്, 1994ൽ കടബാധ്യതകൾ കേന്ദ്രം ഓഹരിയാക്കി മാറ്റിയതോടെയാണ് കപ്പൽശാലയുടെ കുതിപ്പ് തുടങ്ങിയത്.

വിമാനവാഹിനി കപ്പൽ സ്വന്തമായി രൂപകൽപന ചെയ്തതടക്കമുള്ളവയുടെ അഭിമാന മുഹൂർത്തത്തിലാണ് കപ്പൽശാല സുവർണജൂബിലി ആഘോഷിക്കുന്നത്. ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത് മേയ് ആദ്യവാരം നാവികസേനക്ക് കൈമാറും. സുവർണജൂബിലി പിന്നിടുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് കൊച്ചിൻ കപ്പൽശാല.

വില്ലിങ്ടൺ ഐലൻഡിൽ നിർമിക്കുന്ന അന്താരാഷ്ട്ര ഷിപ് റിപ്പയർ ഫെസിലിറ്റിയാണ് ഏറ്റവും പുതിയ പദ്ധതി. പുതിയ ഡ്രൈ ഡോക്കിന്‍റെ നിർമാണവും തുടരുകയാണ്. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡോക്കാണ് ഒരുങ്ങുന്നത്. 70,000 മെട്രിക് ടൺ ഭാരമുള്ള കപ്പലുകൾക്ക് വരെ ഇവിടെ പ്രവേശിക്കാനാകും.

കൊച്ചിക്ക് പുറമെ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ ആരംഭിച്ചു. അരനൂറ്റാണ്ടിനിടയിൽ അമേരിക്ക, ജർമനി, സൗദി അറേബ്യ, യു.എ.ഇ, നോർവേ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങൾക്ക് 47 കപ്പലാണ് കൊച്ചിയിൽനിന്ന് നിർമിച്ച് കൈമാറിയത്.

സുവർണജൂബിലി ആഘോഷങ്ങൾ വൈകീട്ട് മൂന്നരക്ക് കേന്ദ്ര ഷിപ്പിങ്-തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.പി അധ്യക്ഷത വഹിക്കും.

കേന്ദ്ര സഹമന്ത്രിമാരായ ശന്തനു താക്കൂര്‍, വി. മുരളീധരന്‍, സംസ്ഥാന തൊഴില്‍-വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ, കേന്ദ്ര പോര്‍ട്ട് ഷിപ്പിങ് വാട്ടര്‍വേസ് സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജന്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് സി.എം.ഡി മധു എസ്. നായര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ഭാസ്‌കര്‍ എന്നിവര്‍ സംസാരിക്കും. 'ഗ്രീന്‍ ഷിപ്പിങ് ഇന്‍ഡസ്ട്രി' വിഷയത്തില്‍ സെമിനാറും നടത്തും.

ചടങ്ങില്‍ ഗോള്‍ഡന്‍ ജൂബിലി സ്റ്റാച്യുവിന്‍റെ ഡിജിറ്റല്‍ അനാച്ഛാദനവും സ്റ്റാര്‍ട്ടപ് പ്രഖ്യാപനവും മട്ടാഞ്ചേരി വാര്‍ഫിലെ റോ റോ ജെട്ടി നവീകരണത്തിന്‍റെ ഉദ്ഘാടനവും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ ലോഗോ അനാച്ഛാദനവും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിക്കും.

എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്‍റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരനും അസാപ് കേരളയുമായുള്ള ധാരണപത്ര പ്രഖ്യാപനം മന്ത്രി വി. ശിവന്‍കുട്ടിയും നടത്തും.

വാർത്തസമ്മേളനത്തിൽ കൊച്ചിൻ ഷിപ്യാര്‍ഡ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ഭാസ്‌കര്‍ ചീഫ് ജനറല്‍ മാനേജ

Tags:    
News Summary - Cochin Shipyard in Golden Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.