സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​റി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ ഓ​ട

ശു​ചീ​ക​ര​ണം താ​ളം​തെ​റ്റി; മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി സ​ക്കീ​ർ​ഹു​സൈ​ൻ ന​ഗ​ർ

മൂ​വാ​റ്റു​പു​ഴ: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി​യ​തോ​ടെ ന​ഗ​ര​മ​ധ്യ​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി. പാ​ത​യോ​ര​ങ്ങ​ൾ മു​ഴു​വ​ൻ കാ​ടു​ക​യ​റി​ക്ക​ഴി​ഞ്ഞു. ഓ​ട​ക​ളി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ലും മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു. മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​വാ​സ കേ​ന്ദ്ര​മാ​ണി​ത്. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ​ള്ളി​യു​മ​ട​ക്കം ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​ർ റോ​ഡ് മു​ഴു​വ​ൻ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ണ്. ഇ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ അ​ഞ്ച് സെ​ന്‍റ്​ സ്ഥ​ല​വും മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​മാ​യി മാ​റി. വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​താ​ണി​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ന്നു​കൂ​ടു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പൊ​തു ക​ക്കൂ​സ് പൊ​ളി​ച്ചു​നീ​ക്കി​യ ഇ​ട​മാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​മാ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ നാ​ല്​ വ​ർ​ഷ​ത്തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

ഫു​ട് വേ​സ്റ്റി​നു പു​റ​മെ എ​ല്ലാ​ത്ത​രം മാ​ലി​ന്യ​വും ഇ​വി​ടെ​യാ​ണ് ത​ള്ളു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ഷോ​പ്പി​ങ്ങ്കോം​പ്ല​ക്സ് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​തോ​ടെ മ​ഴ പെ​യ്യു​മ്പോ​ൾ മാ​ലി​ന്യം ഇ​തി​നു സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന കീ​ഴ്ക്കാ​വി​ൽ തോ​ട് വ​ഴി പു​ഴ​യി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്ത് കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​വി​ട​ത്തെ ഓ​ട​ക​ൾ മു​ഴു​വ​ൻ നി​റ​ഞ്ഞു​ക​വി​ഞ്ഞ് മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജ​ന​വാ​സ കേ​ന്ദ്ര​മാ​യി​രു​ന്ന ഇ​വി​ടെ നി​ന്നും 2018ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം ഭൂ​രി​പ​ക്ഷം നാ​ട്ടു​കാ​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ അ​ധി​ക​വും താ​മ​സി​ക്കു​ന്ന​ത്. നേ​ര​ത്തെ ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ ഇ​വി​ടെ കാ​ട് വെ​ട്ട​ലും ഓ​ട​ശു​ചീ​ക​ര​ണ​വു​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും കു​റെ കാ​ല​മാ​യി ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

Tags:    
News Summary - Cleaning has gone out of sync; Zakir Hussain Nagar has become a garbage dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.