ബൈക്ക് മോഷണം: കാപ്പ കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ

കാക്കനാട്: തുതിയൂരിൽ വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയും കാപ്പ കേസ് പ്രതിയുമടക്കം രണ്ടുപേരെ തൃക്കാക്കര പൊലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി ഫിറോസ് (30), പള്ളുരുത്തി സ്വദേശി ടോണി ജോർജ് (31) എന്നിവരാണ് പിടിയിലായത്. ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം.

കൊല്ലം സ്വദേശിയായ പരാതിക്കാരൻ, തുതിയൂർ രാമകൃഷ്ണ നഗറിലുള്ള സുഹൃത്തിന്റെ വാടക വീടിന് മുന്നിൽ വെച്ച കെ.എൽ.66 സി 3492 നമ്പറിലുള്ള യമഹ ബൈക്കാണ് മോഷ്ടിച്ചത്. സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരാറ്റുപേട്ട സ്വദേശി ഫിറോസിനെ തിരിച്ചറിഞ്ഞത്. ഇയാൾ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളാണ്. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഫിറോസിനെയും കൂട്ടുപ്രതി ടോണി ജോർജിനെയും കസ്റ്റഡിയിലെടുത്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീർ, പ്രിൻസിപ്പിൾ സബ് ഇൻസ്പെക്ടർ വി.ബി. അനസ്,സി.പി.ഒ സുജിത്ത്, ഗുജറാൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Bike theft: Two people, including the accused in the Kappa case, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.