മൂവാറ്റുപുഴ: പുണ്യ മാസത്തെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി. കഴിഞ്ഞ രണ്ടുവർഷം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നതിനാൽ പള്ളികൾ സജീവമായിരുന്നില്ല.
ഇത്തവണ കോവിഡ് ഇളവുകൾ മുൻനിർത്തി മസ്ജിദുകളിൽ പ്രാർഥനകൾക്ക് എത്താനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. ഇനിയുള്ള ഒരു മാസക്കാലം പള്ളികളും ഭവനങ്ങളുമെല്ലാം പ്രാര്‍ഥന മുഖരിതമാകും. പള്ളികളിലെല്ലാം പെയിന്‍റിങ്ങും മോടിപിടിപ്പിക്കലും ഏതാണ്ട് പൂര്‍ത്തിയായി. മിക്ക പള്ളികളിലും പുതിയ വിരിപ്പുകളും പുത്തന്‍പായയും കാര്‍പറ്റുകളും വിരിച്ചുകഴിഞ്ഞു. പല മഹല്ലുകളിലും റമദാെൻറ മുന്നോടിയായുള്ള പഠന ക്ലാസുകളും പ്രഭാഷണങ്ങളും നടന്നുവരുകയാണ്.
മസ്ജിദുകളിൽ ഇഫ്താറിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിക്കയിടത്തും പള്ളികൾ കേന്ദ്രീകരിച്ചും, സംഘടനകളുടെ നേതൃത്വത്തിലും വ്യക്തികളുടെ വകയായും റമദാൻ കിറ്റുകളുടെ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.