AP D-vilayil Rama Krishnan - 79- cgr ചെങ്ങന്നൂർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ചെന്നിത്തല പുത്തൻകോട്ടക്കകം വിളയിൽ വീട്ടിൽ രാമകൃഷ്ണൻ (79) നിര്യാതനായി. ആലാ എസ്.എൻ.ഡി.പി സ്‌കൂൾ ഹെഡ്മാസ്റ്റർ, ആലപ്പുഴ ഡി.സി.സി അംഗം, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ചെന്നിത്തല-തൃപ്പെരുന്തുറ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഗാന്ധിയൻ പൗരസമിതി പ്രസിഡന്റ്, രമേശ് ചെന്നിത്തല മാവേലിക്കര മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നപ്പോൾ എം.പി ഫണ്ടിന്‍റെ ചുമതലയുള്ള കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിമല. മകൻ: മനു രാമകൃഷ്ണൻ (അയർലൻഡ്). മരുമകൾ: ദീപ മനു (അയർലൻഡ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.