ഡൽഹി ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം
Posted On
date_range Updated On
date_range നജീബ് അഹമ്മദ്: എസ്.ഐ.ഒ പ്രതിഷേധ സംഗമം നടത്തി
ആലുവ: ഡൽഹി ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംസ്‌ഥാന ശൂറാ അംഗം ഇസ്ഹാഖ് അസ്ഹരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
നജീബ് അഹമ്മദിനെ കാണാതാക്കിയിട്ട് അഞ്ച് വർഷം തികയുബോൾ അതിനെ ബോധപൂർവമായ മറവിയിലേക്ക് തള്ളികളയാനുള്ള പൊതുബോധ ശ്രമത്തെ ഓർമകൊണ്ട് പ്രതിരോധിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് ജമാൽ പനായിക്കുളം മുഖ്യപ്രഭാഷണം നടത്തി.
ഫ്രറ്റേണിറ്റി മൂവ്‌മെൻറ് ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി ഐക്യദാർഢ്യമർപ്പിച്ചു. എസ്.ഐ.ഒ ജില്ല സെക്രട്ടറി ഷാഹിദ് അഷ്ഫാഖ് സമാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.