കുന്നത്തുനാട് പഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാർഥി എ.പി. കുഞ്ഞുമുഹമ്മദ്
സ്വന്തം മതിലുകളിൽ എഴുതുന്നു
പട്ടിമറ്റം: സ്വന്തം മതിലുകൾ എഴുതി പൂർത്തീകരിച്ചാൽ വാർഡിൽ വോട്ട് തേടി സ്ഥാനാർഥിയെത്തും. കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങര എട്ടാം വാർഡിൽ മത്സരിക്കുന്ന എ.പി. കുഞ്ഞ് മുഹമ്മദാണ് വോട്ട് അഭ്യർഥിച്ച് സ്വന്തം മതിലുകൾ എഴുതുന്നത്. 20ാം വയസ്സിൽ സുനി ആർട്ട്സ് എന്ന പേരിൽ കുമ്മായം അടിച്ച് റെഡ് ഓക്സൈഡും നിലവും കലക്കി മതിലെഴുത്ത് തുടങ്ങി.
പിന്നീട് സജീവ രാഷ്ട്രിയക്കാരനായതോടെ കുന്നത്തുനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ടി.എച്ച്. മുസ്തഫക്ക് വേണ്ടി നിരവധി മതിലുകൾ എഴുതിയിരുന്നു. പിന്നീട് ടി.എച്ച്. മുസ്തഫ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫ് അംഗവുമായി. നീണ്ട അവധിക്ക് ശേഷം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാന് വേണ്ടി ബ്രഷ് എടുത്തിരുന്നു. ഇപ്പോൾ തനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് മതിലുകളിൽ സ്വന്തം പേര് എഴുതുന്ന തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.