കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും. 2006ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 23 ആമ്പിളുമായി അറസ്റ്റ് ചെയ്ത കേസിലെ പ്രതിയായ വൈറ്റില ജൂനിയർ ജനത റോഡ് ശ്രീമുരുക നിവാസിൽ രവീന്ദ്രനാഥാണ്(47) ശിക്ഷിക്കപ്പെട്ടത്.
ജാമ്യത്തിലിറങ്ങി വിചാരണ നടക്കുന്ന സമയം ഒളിവിൽ പോവുകയായിരുന്നു. പ്രതി ചെന്നൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ അബ്ബാസ്, എസ്.സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ദിലീഷ്, വിജയഖോഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.