Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റിൽ
കോതമംഗലം: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. മാതിരപ്പിള്ളി വിളയാൽ മൂലേച്ചാലിൽ സചിൻ സിബിനെയാണ് (23) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 27ന് രാത്രി സോഫിയ കോളജ് റോഡിൽ തോട്ടത്തിക്കുളം അബ്ദുൽ ഖാദറിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കാണ് മോഷ്ടിച്ചത്.
സചിനെതിരെ കോതമംഗലം, വാഗമൺ സ്റ്റേഷനുകളിലും കോതമംഗലം എക്സൈസ് സർക്കിളിലും കേസുണ്ട്. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐമാരായ ആൽബിൻ സണ്ണി, പി.വി. എൽദോസ്, എ.എസ്.ഐ കെ.എം. സലിം, എസ്.സി.പി.ഒമാരായ സുനിൽ മാത്യു, ജോസ് ബെന്നോ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.