വരാപ്പുഴ: ഇരുവൃക്കയും തകരാറിലായ നിർധന യുവാവ് ചികിത്സ സഹായം തേടുന്നു. വള്ളുവള്ളി വലിയവീട്ടിൽ പരേതനായ അനിൽകുമാറിന്റെ മകൻ അമൽദേവാണ് (35) രോഗബാധിതനായി ചികിത്സയിലുള്ളത്.ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ഇരുവൃക്കയും തകരാറിലായതിനാൽ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.
ഇതിന് ലക്ഷങ്ങൾ ചെലവുവരും. നിർധന കുടുംബത്തിലെ ഏക ആശ്രയമായ അമൽദേവ് രോഗിയായതോടെ കുടുംബം മുന്നോട്ട് പോകാൻ വിഷമിക്കുകയാണ്. മുത്തശ്ശിയും അമ്മയും ഭാര്യയും രണ്ട് വയസ്സായ മകൾ, അഞ്ചുമാസം പ്രായമുള്ള മകൻ ഉൾപ്പെടെയുള്ളവരുടെ ഏക ആശ്രയമായ അമൽദേവ് രോഗ ബാധിതനായതോടെ മറ്റുള്ളവരുടെ കാരുണ്യത്തിന് കാത്തിരിപ്പിലാണ് കുടുംബം. നാല് സെന്റ് സ്ഥലത്ത് വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന അമൽദേവിന്റെ ചികിത്സക്ക് 35 ലക്ഷം രൂപയോളം കണ്ടെത്തണം.
ഇതിന് സ്ഥലം എം.എൽ.എകൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി എന്നിവർ രക്ഷാധികാരികളായും ഷൗക്കത്ത് അലി കൺവീനറായും അമൽദേവ് ചികിത്സാസഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.ഇവരുടെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് കൂനമ്മാവ് ശാഖയിൽ അക്കൗണ്ട് തുറന്നു. A/c No. 20050100048744, IFSC : FDRL000 2005, MlCR Code : 682049065. ഗൂഗിൾ പേ നമ്പർ: 9544099329. ബന്ധപ്പെടേണ്ട നമ്പർ: 9544099329.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.